പോലീസ് സേനയില്‍ 58 കായിക താരങ്ങള്‍ക്ക് ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഇവര്‍ക്കുളള നിയമന ഉത്തരവ് അടുത്തുതന്നെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.

അത് ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ് ബാള്‍, നീന്തല്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങളെ നിയമിക്കുന്നത്. 2017 ല്‍ 59 പേരെയും 2018 ല്‍ മൂന്നുപേരെയും ഇക്കൊല്ലം ഏഴുപേരെയും ഇത്തരത്തില്‍ പോലീസില്‍ നിയമിച്ചിട്ടുണ്ട്.