കൊച്ചി: എല്‍.ഐ.സി.ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുള്ള ആം ആദ്മി ബീമായോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കയര്‍ തൊഴിലാളികള്‍ തങ്ങളുടെ ആധാറും, ബാങ്ക് അക്കൗണ്ടും മാര്‍ച്ച് 31 നകം ആബി പോളിസിയുമായി ബന്ധിപ്പിക്കണം. ഇതിനായി തൊഴിലാളികള്‍ ഇന്‍ഷുറന്‍സ് കാര്‍ഡും, ബാങ്ക് പാസ്സ്ബുക്കും, ആധാറുമായി അക്ഷയ/കുടുംബശ്രീ/ജനസേവനകേന്ദ്രങ്ങള്‍ വഴി അഞ്ചു രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കി ആധാര്‍ ലിങ്കു ചെയ്യേണ്ടതാണ്. ആധാറും, ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്യാത്ത ആബി പോളിസി അംഗങ്ങളുടെ പോളിസി പുതുക്കാന്‍ കഴിയാതെ വരികയും, സ്‌കോളര്‍ഷിപ്പും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും നഷ്ടപ്പെടാനും ഇടയാകുമെന്നതിനാല്‍ എല്ലാ ആബി ഇന്‍ഷുറന്‍സ് അംഗങ്ങളും മാര്‍ച്ച് 31 നകം ആധാര്‍ ലിങ്ക് ചെയ്ത് തങ്ങളുടെ പോളിസി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
