കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഡാറ്റബാങ്ക് തയാറാക്കുന്നതിനായി വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാനതീയതി ജനുവരി 20 ആണെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദവും കാര്യക്ഷമമാക്കുന്നതിനാണ് ഈ വിവരശേഖരണം.
മത്സ്യത്തൊഴിലാളി  കുടുംബത്തിന്റെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെട്ട സമഗ്രമായ ഡാറ്റാ ബാങ്ക് ആണ് തയ്യാറാക്കുന്ന ത്. ജില്ലയിലെ 80 ശതമാനത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നിലവില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡാറ്റാ ബാങ്കില്‍ ഉള്‍പെടാത്തവര്‍ക്ക് ഭാവിയില്‍ ആനുകൂല്യം ലഭ്യമാകുന്ന തില്‍ തടസം നേരിട്ടേക്കാമെന്നതിനാല്‍ ഇതു വരെ കുടുംബങ്ങളുടെ വിവരങ്ങള്‍ നല്‍കാത്തവര്‍ മത്സ്യഭവനുകളെ സമീപിക്കണം. വിശദവിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 ഫോണ്‍ നമ്പറില്‍ ലഭ്യമാണ്.