തുറമുഖമേഖല യുവാക്കള്‍ക്ക് നല്‍കുന്നത് അനന്ത തൊഴില്‍ സാധ്യത:  മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍

കൊല്ലം: തുറമുഖ മേഖല യുവാക്കള്‍ക്ക് അനന്ത തൊഴില്‍ സാധ്യതകളാണ് നല്‍കുന്നതെന്ന് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍. നീണ്ടകര മാരിടൈം അക്കാദമിയില്‍ ആരംഭിച്ച പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയില്‍ പഠനത്തിന് വര്‍ധിച്ച ഫീസ് മുടക്കേണ്ടതുണ്ട്. എന്നാല്‍ ചെലവ് കുറഞ്ഞ് ചെലവില്‍ കേരളത്തില്‍ തന്നെ പഠിക്കാന്‍ അവസരമൊരുക്കുകയാണ് മാരിടൈം അക്കാദമിയെന്നും മന്ത്രി പറഞ്ഞു.

അക്കാദമിയുടെ നിര്‍മാണം പൂര്‍ണതോതില്‍ എത്തിയിട്ടില്ല. അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയായി. കൊല്ലം തുറമുഖം സംസ്ഥാനത്തെ ഏറ്റവും മികച്ച തുറമുഖമാണ്. തുറമുഖത്തെ പ്രയോജനപ്പെടുത്താന്‍ അതിന്റെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.