കോട്ടയം: ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഐ.എസ്.ഒ പ്രഖ്യാപനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസംകൂടാതെ ജനങ്ങളിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബിനു അധ്യക്ഷയായിരുന്നു. പി.എം.എ.വൈ
പദ്ധതി പ്രകാരം മേസണറി ട്രെയിനിംഗ് പൂര്‍ത്തീകരിച്ച വനിതകളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഹേഷ് ചന്ദ്രന്‍, ജയേഷ് മോഹന്‍, കെ.കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലളിത സുജാതന്‍,ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, എ.ഡി സി ജനറല്‍ ജി.അനിസ്, ആലപ്പുഴ   എ.ഡി.സി (പി.എ)  ഷെറഫ് പി.ഹംസ, ബി.ഡി.ഒ. ലക്ഷ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.