സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തേണ്ട തിയതി ഡിസംബർ 15 വരെ സർക്കാർ നീട്ടി. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 11 മുതൽ 15 വരെ വീട്ടിൽ വന്ന് ചെയ്യും. ഇവരുടെ വിവരങ്ങൾ കുടുംബാംഗം ഡിസംബർ ഒൻപതിനകം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിക്കണം.

ഇവരുടെ ലിസ്റ്റ് സെക്രട്ടറി ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തെ 10നകം അറിയിക്കണം.  jeevanrekha.gov.in മുഖേന മാത്രമേ മസ്റ്ററിംഗ് നടത്താവൂ. മസ്റ്റർ ചെയ്ത ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രത്തിൽ നിന്നും രസീത് കൈപ്പറ്റണം. മസ്റ്റർ ചെയ്യുന്നതിന് ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിൽ ഫീസ് അടയ്‌ക്കേണ്ട. മസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ.