കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീ-വൈഗ നവംബര്‍ 23, 24 തിയ്യതികളില്‍ കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കും. നവംബര്‍ 23-ന് രാവിലെ 10 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. വയനാടിന്റെ തനതുകൃഷിയും കര്‍ഷകരുടെ മുഖ്യ ഉപജീവന മാര്‍ഗവുമായ കാപ്പികൃഷിയെ മുഖ്യപ്രമേയമാക്കികൊണ്ടാ

ണ് പ്രീ-വൈഗ നടത്തുന്നത്. മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയില്‍ വരുമാന വര്‍ദ്ധനവ് ലക്ഷ്യമാക്കിയുളള സെമിനാറുകളും, പ്രദര്‍ശനവും, സംരംഭക മീറ്റും ഉണ്ടാക്കും. 2020 ജനുവരി 4 മുതല്‍ 8 വരെ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന വൈഗ അന്താരാഷ്ട്ര ശില്‍പശാലയുടെയും പ്രദര്‍ശനത്തിന്റെയും മുന്നോടിയായിട്ടാണ് വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ പ്രീ വൈഗ സംഘടിപ്പിക്കുന്നത്.

സമാപന സമ്മേളനം 24-ന് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു എന്നിവര്‍ പങ്കെടുക്കും. അമ്പലവയല്‍ കാര്‍ഷിക കോളേജ്, കെ.വി.കെ.അമ്പലവയല്‍, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ആത്മ വയനാട്, ഫിഷറീസ് വകുപ്പ്, വാസുകി, ബ്രഹ്മഗിരി, ഉറവ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭകര്‍ എന്നിവരുടെ പ്രദര്‍ശന സ്റ്റാളുകളും മേളയില്‍ ഉണ്ടായിരിക്കും.