ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പുകള്‍, ഫോട്ടോ -വീഡിയോ കവറേജ്, മാധ്യമ ഏകോപനം എന്നിവ മീഡിയാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍വഹിക്കും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെമ്പര്‍മാരായ അഡ്വ. എന്‍. വിജയകുമാര്‍, കെ.എസ്. രവി, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ജി. കൃഷ്ണകുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ കുന്നത്ത്, ദേവസ്വം പി ആര്‍ ഒ സുനില്‍ അരുമാനൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി. ബിജു,  തുടങ്ങിയവര്‍  സന്നിഹിതരായിരുന്നു.