സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) ശബരിമല സന്നിധാനത്തെ പില്‍ഗ്രിം സര്‍വീസ് ശാഖയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ശിവപ്രകാശ് നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ സുരേഷ് കുമാര്‍ കിള്ളിയോട്ട്, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ വി. വിജയകുമാരന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ റീജിയണല്‍ സെക്രട്ടറി ടി ആര്‍ പ്രശാന്ത്, സ്റ്റാഫ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ആര്‍. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നടപ്പന്തലിലുള്ള ശാഖയില്‍ ലഭ്യമാണ്.
