അഞ്ചുകോടി രൂപ വരെ വിവിധ വകുപ്പുകളുടെ ചെലവിന് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടിയന്തിരമായി നീക്കിയതായി ധനവകുപ്പ് അറിയിച്ചു. അതേസമയം, അഞ്ചുകോടി രൂപയ്ക്ക് മുകളിലുള്ള പേമെന്റിന് വേയ്‌സ് ആന്റ് മീന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ട്രഷറികളില്‍ നിലവില്‍ പരിഗണനയിലുള്ള അഞ്ചുകോടി രൂപയില്‍ താഴെയുള്ള ബില്ലുകള്‍ ക്ലിയറന്‍സ് ഇല്ലാതെതന്നെ പാസ്സാക്കും.
