ശബരിമല സന്നിധാനത്ത് 19ന് വൈകിട്ട് നടത്തിയ പടിപൂജ ഭക്തിനിര്‍ഭരമായി. അഞ്ചുദിവസങ്ങളിലായിട്ടാണ് പടിപൂജ നടത്തുന്നത്. അയ്യപ്പന്റെ കാവല്‍ക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്.

പതിനെട്ടു പടികളും പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച് വിളക്കുകള്‍ കത്തിച്ചാണ് പൂജ. ദര്‍ശനത്തിനായി പതിനെട്ടാംപടിക്കു താഴെയും മുകളിലുമായി കാത്തുനിന്ന നൂറുകണക്കിനു ഭക്തരുടെ ശരണംവിളികള്‍ക്കിടയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എ.കെ. സുധീര്‍നമ്പൂതിരിയും പടിപൂജയ്ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ദീപാരാധനയും നടന്നു.