സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ   വി.ഭാസ്‌ക്കരൻ പുറപ്പെടുവിച്ചു.
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു  വാർഡിലും വൈക്കം ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഡിസംബർ 17 ന് ഉപതിരഞ്ഞെടുപ്പ്.
നാമനിർദ്ദേശപത്രിക 28 വരെ രാവിലെ 11 നും മൂന്നിനും ഇടയിൽ സമർപ്പിക്കാം.

സൂക്ഷ്മപരിശോധന 29 ന് നടക്കും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം ഡിസംബർ രണ്ട് ആണ്.  വോട്ടെടുപ്പ് ഡിസംബർ 17 ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണൽ  ഡിസംബർ 18 ന്  രാവിലെ പത്തിന് നടക്കും.   പത്തനംതിട്ട ജില്ലയിലെ  കടപ്ര ഗ്രാമപഞ്ചായത്തിലെ ഷുഗർ ഫാക്ടറി, കോന്നി ഗ്രാമപഞ്ചായത്തിലെ എലിയറയ്ക്കൽ, ആലപ്പുഴ ജില്ലയിലെ അരൂകുറ്റി ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ ചതുർത്ഥ്യാകരി, പത്തിയൂർ ഗ്രാമ പഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമപഞ്ചായത്തിലെ നാൽപാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എൽ.എഫ്. ചർച്ച്, ഇടുക്കി ജില്ലയിലെ വണ്ടണ്ടൻമേട് ഗ്രാമ പഞ്ചായത്തിലെ  ശാസ്തനട, എറണാകുളം ജില്ലയിലെ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ തോട്ടുവ, തൃശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ  തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ  തോട്ടേക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമപഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ  കൂട്ടങ്ങാരം, മണിയൂർ ഗ്രാമപഞ്ചായത്തിലെ എടത്തുംകര, പതിയാരക്കര നോർത്ത് വാർഡുകൾ,  ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി, കണ്ണൂർ ജില്ലയിലെ രാമന്തളി ഗ്രാമപഞ്ചായത്തിലെ ഏഴിമല, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ എടക്കാട്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിൾ, കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമപഞ്ചായത്തിലേ മാലോം,  കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത്  വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.