അനെർട്ടിന്റെ വിവിധ പ്രോജക്ടുകളിൽ ജില്ലാ ഓഫീസുകളിൽ പ്രോജക്ട് എൻജിനിയർമാരെ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ് ബിരുദവും, ഊർജ്ജമേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചവും അല്ലെങ്കിൽ റിന്യൂവമ്പിൾ എനർജിയിൽ എംടെക്കുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. അപേക്ഷഫോറവും വിശദവിവരവും www.anert.gov.in ൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ ഏഴിനകം സമർപ്പിക്കണം.