ബത്തേരിയിലെ സ്‌കൂൾ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ചർച്ച നടത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നതിന് ഡയറക്ടറെ ചുമതലപ്പെടുത്തി.

എല്ലാ സ്‌കൂളുകളിലും തദ്ദേശഭരണ ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് അടിയന്തിര പി.ടി.എ യോഗങ്ങൾ നടത്താനും സ്‌കൂൾ തലത്തിൽ പരിസര ശുചീകരണം ഉൾപ്പെടെ ആവശ്യമായ അടിയന്തിര പ്രവൃത്തികൾ ഉടൻ നടത്താനും നിർദ്ദേശിച്ചു.
അദ്ധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമശ്രുശ്രൂഷാ പരിശീലനം നൽകാനാവശ്യമായ നടപടി സ്വീകരിക്കും.