വിമുക്തി മിഷനിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. മൂന്നൊഴിവുകളുണ്ട്. സമാഹൃതവേതനം 50,000/- രൂപ. അംഗീകൃത സർവകലാശാലയിൽ നിന്നും സൈക്കോളജിയിൽ/സോഷ്യോളജിയിൽ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും പി.എച്ച്.ഡിയുമാണ് യോഗ്യത.

പി.എച്ച്.ഡി നേടിയതിനുശേഷം ഗവേഷണരംഗത്തെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പിയർ റിവ്യൂവ്ഡ് ജേർണലിൽ ഗവേഷണ പ്രസിദ്ധീകരണം ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സിൽ താഴെ. അപേക്ഷകൾ ഡിസംബർ അഞ്ചിന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വിമുക്തി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എക്‌സൈസ് ഹെഡ് ക്വാർട്ടേഴ്‌സ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം, പിൻ-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇമെയിൽ:  ecoffice.exc@kerala.gov.in. ഫോൺ: 0471-2332632.