ജനുവരി 9, 10 തീയതികളിൽ കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പി ക്കുന്ന ‘അസെൻറ് 2020’ നിക്ഷേപക ഉച്ചകോടിയുടെ ലോഗോ പ്രകാശനവും ഔദ്യോഗിക വെബ്‌സൈറ്റിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. കൊച്ചി ബോൾഗാട്ടി ഗ്രാൻറ് ഹയാത്തിലാണ് ‘അസെൻറ് 2020’ സംഘടിപ്പിക്കുന്നത്.

ഈ വർഷം ആദ്യം നടന്ന അസെൻറ് ഉച്ചകോടിയുടെ വിജയം കണക്കി ലെടുത്ത് തുടർ പരിപാടിയെന്ന നിലയിലാണ് നിക്ഷേപക സമ്മേളനം നടത്തുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും നിക്ഷേപം ആകർഷിച്ച് കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനും വ്യവസായ വളർച്ചയ്ക്ക് പ്രോത്സാ ഹനം നൽകാനുമാണ് അസെൻറിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.