തിരുവനന്തപുരം/കണ്ണൂർ സർക്കാർ ആയുർവേദ കോളേജുകളിൽ പി.ജി. ഡിപ്ലോമ (ആയുർവേദ) കോഴ്‌സിന് രണ്ടു സീറ്റുകൾ ഒഴിവുണ്ട്. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ രസശാസ്ത്ര & ഭൈഷജ്യ കല്പനയിൽ ഒരൊഴിവും കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ രോഗനിദാനത്തിൽ ഒരൊഴിവുമുണ്ട്.

പ്രവേശന പരീക്ഷാ കമ്മീഷണർ പുതുതായി അപേക്ഷ ക്ഷണിച്ച പ്രകാരം തയ്യാറാക്കിയ സപ്ലിമെന്ററി പി.ജി.ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സ്‌പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തും.
അപേക്ഷകർ പി.ജി.ഡിപ്ലോമ(ആയുർവേദ)-2019 പ്രോസ്‌പെക്ടസ് ക്ലോസ് 9.3 പ്രകാരമുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം, നേരിട്ട് നവംബർ 28ന് രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം ഓഫീസിൽ എത്തണം. കൃത്യസമയത്ത് ഹാജരാകാത്ത അപേക്ഷകരെ പരിഗണിക്കില്ല.