ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ലാബ് കം ഓഫീസ് അസിസ്റ്റന്റ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ പ്രോഗ്രാമർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  സർക്കാരിതര ഫണ്ടിൽ നിന്നാണ് വേതനം അനുവദിക്കുന്നത്.

179 ദിവസത്തേക്കാണ് നിയമനം.  അപേക്ഷാഫോമിന്റെ മാതൃകയും തസ്തികകളുടെ മറ്റു വിശദാംശങ്ങളും www.cet.ac.in യിൽ ലഭ്യമാണ്.  അപേക്ഷകൾ ഡിസംബർ പത്ത് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നൽകണം.