ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ ലഭിച്ച കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇൻസ്റ്റിറ്റ്യൂട്ട് തല നോഡൽ ഓഫീസർമാർ 30 നകം അപേക്ഷകളുടെ വെരിഫിക്കേഷൻ/ റീ വെരിഫിക്കേഷൻ പൂർത്തിയാക്കണം.

നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വെബ്‌സൈറ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫൈൽ ലോഗിൻ മുഖേന വേരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനതല സ്‌കോളർഷിപ്പ് നോഡൽ ഓഫീസർ അറിയിച്ചു.  വിശദാംശങ്ങൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭിക്കും.  ഇ-മെയിൽ: postmatricsscholarship@gmail.com. ഫോൺ: 0471-2306580, 9446780308, 9446096580.