എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിക്കാരായ പത്താം ക്ലാസ് പാസ്സായവർക്കായി ഡിസംബർ ആദ്യവാരം കമ്പ്യൂട്ടർ ഫണ്ടമെന്റൽസ്, എംഎസ് ഓഫീസ് ആൻഡ് ഇന്റർനെറ്റ്, വെബ് ഡിസൈൻ, ഫോട്ടോഷോപ്പ് കോഴ്‌സുകൾ സൗജന്യമായി നടത്തും.
താല്പര്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2345627.