പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കു വേണ്ടി മാറ്റ്ലാബ് പരിശീലനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബർശ്രീ സെന്ററിൽ നൽകുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐ.ടി., അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നി വയിൽ എഞ്ചിനീയറിംഗ് ബിരുദം/എം.സി.എ/എം.എസ്സ്.സി.(കംപ്യൂട്ടർ സയൻസ്) പാസ്സായവർ/ പ്രസ്തുത കോഴ്സുകൾ പൂർത്തീകരിച്ചവർ/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്) പാസ്സായവർക്കും പങ്കെടുക്കാം. പ്രായം 20നും 26നും മദ്ധ്യേ. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 30ന് രാവിലെ 10 ന് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സൈബർശ്രീ സെന്റർ, സി-ഡിറ്റ്, പൂർണ്ണിമ, T.C.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. പൂരിപ്പിച്ച അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 27നകം ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybesrri.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്‌കാൻ ചെയ്ത് cybesrrtiraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കാം. ഫോൺഃ 0471 2323949.