അതീവ ദാരിദ്ര്യത്തിലും വിഷമകരമായ സാഹചര്യങ്ങളിലും കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായമായി 2000 രൂപ നല്‍കുന്ന സംസ്ഥാനതല സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് കോട്ടയം ജില്ലയില്‍ നിന്നുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വകുടുംബങ്ങളില്‍ വളരുന്നതിന് കുട്ടികളെ സഹായിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ വനിതാ- ശിശു വികസന വകുപ്പിന് കീഴില്‍ സ്പോണ്‍സര്‍ഷിപ്പ് പദ്ധതി ആരംഭിച്ചത്. സ്വകുടുംബത്തില്‍ താമസിച്ച് വളരുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിക്ക് അപേക്ഷിക്കാം. കുട്ടിയുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 24,000 രൂപയും നഗരപ്രദേശങ്ങളില്‍ 30,000 രൂപയും കവിയരുത്, മാതാപിതാക്കള്‍ ഇല്ലാത്തവര്‍, തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള മാതാപിതാക്കളുടെ കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കാം. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സ്‌കോളര്‍ഷിപ്പ്/ സ്‌റ്റൈഫന്റ് ലഭിക്കുന്ന കുട്ടിയായിരിക്കരുത്. അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 828189964
