മാളികപ്പുറം ദേവീക്ഷേത്രത്തിന് സമീപമുള്ള നവഗ്രഹ ക്ഷേത്രത്തില്‍ അര്‍ച്ചനകളും വഴിപാടുകളും നടത്തുവാന്‍ തിരക്കേറുന്നു. നവഗ്രഹ പൂജയാണ് ഇവിടുത്തെ ശ്രേഷ്ഠമായ വഴിപാട്. സംസ്ഥാനത്തേയും തമിഴ്‌നാട്, ആന്ധപ്രദേശ്, കര്‍ണാടക തുടങ്ങിയ ഇതരസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പന്മാ രും മാളികപ്പുറങ്ങളും നവഗ്രഹ അര്‍ച്ചനകൂപ്പണുകള്‍ എടുക്കുന്നുണ്ട്. 250രൂപയാണ് നവഗ്രഹപൂജയ്ക്ക്. ഇതുകൂടാതെ ശനി, ചന്ദ്രന്‍, വ്യാഴം, രാഹു, കേതു, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ക്കും പ്രത്യേകപൂജ നടത്താറുണ്ട്. 50രൂപയാണ് കൂപ്പണിന്. കണ്ഠകശനി, ഏഴരശനി തുടങ്ങി ശനിയുടെ അപഹാരമുള്ളവര്‍ക്ക് ശനിയെ പ്രീതിപ്പെടുത്തുവാനും അര്‍ച്ചനകള്‍ നടത്താറുണ്ട്.