ജില്ലയില്‍ പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളില്‍ ഡിസംബര്‍ അഞ്ചിനും ആലത്തൂര്‍ താലൂക്കില്‍ ഡിസംബര്‍ 10 നും ചിറ്റൂര്‍ താലൂക്കില്‍ ഡിസംബര്‍ 12 നും ഒന്നാംവിള നെല്ല് സംഭരണം അവസാനിക്കുന്നതിനാല്‍ കര്‍ഷകര്‍ ഈ തീയതികകം രജിസ്റ്റര്‍ ചെയ്ത നെല്ല് സപ്ലൈക്കോയിലേക്ക് നല്‍കി പി.ആര്‍.എസ് (പാഡി റെസീപ്റ്റ് ഷീറ്റ്) കൈപ്പറ്റണമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.

ഈ തീയതികള്‍ക്ക് ശേഷം രണ്ടാംവിള നെല്ല് സംഭരണം ആരംഭിക്കുന്നതിനാല്‍ രണ്ടാംവിള രജിസ്‌ട്രേഷനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.