സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന കേരളോത്സവം 2019 ന്റെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14, 15, 16 തീയതികളില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ വേദികളില്‍ നടക്കും. കേരളോല്‍ത്സവത്തിലെ ദേശീയ യുവജനോത്സവ ഇനങ്ങളായ വായ്പാട്ട് , (ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി) മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, വീണ, ഗിത്താര്‍, ഹാര്‍മോണിയം (ലൈറ്റ്), ഫ്‌ലൂട്ട് എന്നീ ഇനങ്ങളില്‍ ജില്ലാതലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ള 15 നും 30 നും മധ്യ പ്രായമുള്ളവര്‍ (2019 ജനുവരി ഒന്നിന് 15 വയസ്സ് തികഞ്ഞവരും  30 വയസ്സ് കഴിയാത്തവരും)  നവംബര്‍ 30 നകം www.keralotsavam.kerala.gov.in ല്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2505190.