സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു എം തോമസ് കലക്‌ട്രേറ്റില്‍ നടത്തിയ സിറ്റിംഗില്‍ 23 പരാതികള്‍ പരിഗണിച്ചു. മൂന്ന് പരാതികള്‍ ഉത്തരവിനായി മാറ്റിവച്ചു. രണ്ട് പരാതികള്‍ പരാതിക്കാര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ അവസാനിപ്പിച്ചു. ബി.പി.എല്‍ വിഭാഗത്തില്‍ നിന്നും എ.പി.എല്‍ വിഭാഗത്തിലേക്ക് റേഷന്‍കാര്‍ഡ് മാറ്റപ്പെട്ട വിധവയായ വീട്ടമ്മയുടെ പരാതിയില്‍ അവര്‍ മുന്‍ഗണനാവിഭാഗത്തില്‍ പരിഗണിക്കുന്നതിന് ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ശേഷിക്കുന്ന പരാതികള്‍ മാര്‍ച്ച് ഒന്നിന് ചേരുന്ന സിറ്റിംഗിലേക്ക് മാറ്റിവച്ചു.
