തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് തത്തുല്യ യോഗ്യതയുമുള്ളവര്‍ 24 രാവിലെ 10 ന് ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസില്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍: 0471-2515562.
