നാടക ഭ്രാന്തുമായി കാസര്‍കോടിന് വണ്ടി കയറിയ വിവിധ ജില്ലകളില്‍ നിന്നുള്ള സിനിമാ- നാടക പ്രവര്‍ത്തകരുടെ സംഗമവേദിയായിരിക്കുകയാണ് വിദ്വാന്‍ പി. കേളു നായര്‍ വേദി. രാവിലെ 6.15ന് കാഞ്ഞങ്ങാട് വണ്ടിയിറങ്ങി വെള്ളിക്കോത്തെ മണ്ണില്‍ ഒത്തുചേര്‍ന്നവര്‍. നാടക മത്സരം തുടരുന്ന 3 ദിവസത്തേക്ക് നഗരത്തില്‍ മുറിയെടുത്തിരിക്കുകയാണിവര്‍.
തിരുവനന്തപുരം കൊല്ലം, തൃശൂര്‍, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരാണ് ഈ കലാ ആസ്വാദകര്‍ ‘. ഓരോ കലോത്സവത്തിനും ‘ഇവര്‍ വേദികള്‍ തേടി ഇറങ്ങും. പുത്തന്‍ താരോദയങ്ങള്‍ കാണാന്‍ . ഷോര്‍ട്ട് ഫിലിമുകിലേക്കോ സിനിമകളിലേക്കോ അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ വരുന്നവര്‍. അങ്ങനെയങ്ങനെ . വെള്ളിക്കോത്ത് പി സ്മാരക വിദ്യാലയാങ്കണം നാട്യ വൈഭവം കൊണ്ടും ആസ്വാദകരുടെ നെടുവീര്‍പ്പുകളും ‘കൈയ്യടികള്‍ കൊണ്ടും ഉണര്‍ന്നു കഴിഞ്ഞു.