വെള്ളിക്കോത്ത് നാടക മത്സരം കൊടുമ്പിരി കൊള്ളുമ്പോള്‍ വിദ്വാന്‍ പി.കേളു നായരുടെ നാടകശാലയില്‍ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.   കേവലം 29 വര്‍ഷം മാത്രം ജീവിച്ച്, നാടകശാലയില്‍ തന്നെ ആത്മഹത്യ ചെയ്ത കേളു നായരോടുള്ള ആദര സൂചകമായി സ്‌കൂള്‍ അധികൃതര്‍ പൊന്നുപോലെ സൂക്ഷിക്കുകയായിരുന്നു.കലാശാലയുടെ അകത്തളങ്ങള്‍ നിറയെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. രംഗ സജ്ജീകരണങ്ങള്‍, കേളു നായര്‍ മരിച്ചു കിടന്ന രംഗങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് കലാശാല