വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ മുന്നോടിയായി നിലവിലുളള വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനു വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച ഇലക്ടറല്‍ വോട്ടേഴ്സ് വെരിഫിക്കേഷന്‍ പ്രോഗ്രാം നവംബര്‍ 30 ന് അവസാനിക്കും. ജില്ലയിലെ മുഴുവന്‍ ബി.എല്‍.ഒ മാരും ഗവ.അനുവദിച്ച രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് പ്രയോജനപ്പെടുത്തി മുഴുവന്‍ സമയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് നവംബര്‍ 30 നകം പ്രവൃത്തി 100 ശതമാനം പൂര്‍ത്തീകരിച്ചെന്ന് ഉറപ്പ് വരുത്തണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ഇലക്ഷന്‍ കമ്മീഷന്‍ ഗൗരവമായി കാണുമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.