കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണടഞ്ഞതും നിർദ്ധന കുടുബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം, ഐ.ടി.ഐ/ പോളിടെക്‌നിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കുളള വാർഷിക ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ്വത്തിലേക്ക് അപേക്ഷിക്കാം.

ഈ പദ്ധതി പ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുളള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. അവസാന തിയതി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഇതു സംബന്ധിച്ച വിവരങ്ങൾ www.socialsecuritymission.gov.in ലും ടോൾഫ്രീ നമ്പറായ 1800-120-1001 ലും ലഭിക്കും.