തിരുവനന്തപുരം നഗരസഭ വിനോദ നികുതി പിരിവ് കാര്യക്ഷമമായി നിർവഹിക്കുന്നതിനുളള സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങൾ, ഓഫർ സഹിതം ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ടിനു മുൻപ് നഗരസഭ മെയിൻ ഓഫീസ് നോൺടാക്‌സ് സെക്ഷനിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ റവന്യൂ നോൺടാക്‌സ് വിഭാഗവുമായി ബന്ധപ്പെടണം.