വസന്തോത്സവം 2019ന്റെ ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം കനകക്കുന്നിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കൊല്ലം 14 ദിവസം വസന്തോത്സവം മേള നടക്കുമെന്നും മേള വിപുലമാകുന്നതിലൂടെ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ 21മുതൽ ജനുവരി 3 വരെയാണ് മേള. പുഷ്‌മേള, പുഷ്പ പ്രദർശന അലങ്കാര മത്സരങ്ങൾ, കാർഷിക പ്രദർശന മേള, ഔഷധ സസ്യപ്രദർശനം എന്നിവ മേളയുടെ ഭാഗമാകും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ എന്നിവർ പങ്കെടുത്തു.