അറുപതാമത് കേരള സ്‌ക്കൂള്‍ കലോത്സവത്തിന്റെ മുഖ്യ വേദിയില്‍ എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും വിരുന്നെത്തി. സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത കവി മുരുകന്‍ കാട്ടാകട ഐങ്ങോത്തെ പ്രധാന വേദിയായ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ വേദിയിലെത്തി. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട,  ചലച്ചിത്ര- സീരിയല്‍ നടന്‍ വിനോദ് കോവൂര്‍ ,  നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, സിനിമാ നടന്‍ സുബീഷ് എന്നിവരും ഒന്നാം വേദി സന്ദര്‍ശിച്ചു.