ആനയെ എഴുന്നള്ളിച്ചു ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്രങ്ങൾ സോഷ്യൽ ഫോറസ്ട്രി ഓഫീസർക്കു മുൻപാകെ രജിസ്റ്റർ ചെയ്യണമെന്ന് കളക്ടറേറ്റിൽ ചേർന്ന ജില്ലാതല നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി അറിയിച്ചു. 2012 വരെ ആനയെ പങ്കെടുപ്പിച്ചു ഉത്സവങ്ങൾ നടത്തിയിരുന്ന ക്ഷേത്രങ്ങൾക്കു മാത്രമേ രജിസ്റ്റർ ചെയ്ത് തുടർന്നും ഉത്സവങ്ങളിൽ ആനയെ പങ്കെടുപ്പിക്കാനാകൂ.
പി.റ്റി.പി നഗറിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫീസിൽ നിന്നും അപേക്ഷ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് 0471-2360462.