കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മുഴുവന്‍ വേദികള്‍ക്കരികിലും സൗജന്യ ആംബുലന്‍സ് സേവനം കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍. കലോത്സവം നടന്ന ഓരോ ദിനങ്ങളിലും മുപ്പതോളം ആംബുലന്‍സുകള്‍ ആണ് സേവനത്തിനായി ഉണ്ടായിരുന്നത്.

പലരും സ്വന്തം ആംബുലന്‍സുമായാണ് എത്തിയത്. ആദ്യദിനം മുതലേ ഇവര്‍ സജീവമായി രംഗത്തുണ്ട്. വേദികളില്‍ മത്സരം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നതു വരെ ഇവരുടെ സേവനം ലഭിക്കുന്നുണ്ട്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന മത്സരാര്‍ത്ഥികളെ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിന് നല്‍കുന്നതിന് ബന്ധപ്പെട്ട  കേന്ദ്രങ്ങളില്‍ എത്തിക്കുകയും വിദഗ്ധ ചികിത്സ ആവിശ്യമുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുന്നു. ആശുപത്രികളുടെയും സന്നദ്ധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും സഹകരണ ബാങ്കുകളുടെയും വ്യക്തികളുടെയും ആംബുലന്‍സുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്