2017 ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, അഡോപ്ഷന്‍ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരിശീലനം ഫെബ്രുവരി ഒന്നിന് രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ആരംഭിക്കും. യു.പി.എസ്.സി നടത്തുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് പോകുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയിലേക്കുളള വിമാനയാത്ര, കേരള ഹൗസില്‍ താമസം എന്നിവയ്ക്ക് അക്കാദമി സൗകര്യം ഒരുക്കും. അക്കാദമിയിലെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്കും അഭിമുഖ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാം. താത്പര്യമുളളവര്‍ മെയിന്‍ പരീക്ഷാ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി അക്കാദമിയില്‍ രജിസ്‌ട്രേഷന്‍ നടത്തണം. വിശദവിവരങ്ങള്‍ക്ക് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.ccek.org ഫോണ്‍: 0471 2313065, 2311654,