ശബരിമല സന്നിധാനം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തിയുടെ ഓളങ്ങള്‍ തീര്‍ത്ത് വേണു ആദിനാടിന്റെ പുല്ലാങ്കുഴല്‍ കച്ചേരി. ഏഴാംവര്‍ഷമാണ് പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനായ വേണു സന്നിധാനത്ത് കച്ചേരി അവതരിപ്പിക്കുന്നത്. ഇരുമുടിക്കെട്ടുനിറച്ചാണ് ഇദ്ദേഹം എത്തിയത്.
പ്രശസ്തമായ ഭക്തിഗാനങ്ങള്‍ ആസ്വാദകര്‍ കൈയടികളോടെയാണ് വരവേറ്റത്. ഇരുപതോളം ഭക്തിഗാനങ്ങളാണ് വേണു വായിച്ചത്. ഹാര്‍മോണിയത്തില്‍ പ്രമോദ് കരുനാഗപ്പള്ളിയും ഇടയ്ക്കയില്‍ ഉമ്മന്നൂര്‍ മനോജ് കുമാറും പിന്നണിയേകി. പ്രവീണ്‍ മേനോന്‍ കോഴിക്കോടിന്റേതായിരുന്നു ടൈമിംഗ്.