സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ദര്‍ശന ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ലോട്ടറി മേഖലയില്‍ ബാഹ്യ ഇടപെടലുകളുണ്ടാകാതെ വ്യവസായത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭാഗ്യാന്വേഷികളെ തുണയ്ക്കുകയും തൊഴില്‍ നല്‍കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കുകയും ചെയ്യുന്ന വകുപ്പിന്റെ സേവനം സ്തുത്യര്‍ഹമാണ്. കെ സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യാതിതിഥിയായിരുന്നു. എഡിഎം കെ.രാജന്‍, ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഫിലിപ്പ് ജോസഫ്, നിസ്താര്‍ റ്റി എസ്, ബെന്നി ജോസഫ്, ബിജു കൈപ്പറേടന്‍, ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി പി കെ രാജന്‍ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഷീബാ മാത്യു നന്ദിയും പറഞ്ഞു. ക്ഷേമനിധി അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം, വിവാഹ ധനസഹായം, മരണാനന്തര ധനസഹായം എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.
