കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ വെളളയമ്പലം അയ്യൻകാളി ഭവനിലുളള കമ്മിഷന്റെ കോർട്ട് ഹാളിൽ 17ന് രാവിലെ 11ന് സിറ്റിംഗ് നടത്തും.

സിറ്റിംഗിൽ പാലക്കാട് ഏരുത്തേബതി വില്ലേജിൽ താമസിക്കുന്ന തേവർ അകമുടയർ സമുദായത്തെയും, മോഗർ (മുഗയ) സമുദായത്തെയും ഒ.ബി.സി-യിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം, അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്ര ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, ഗണക (കണിയാർ) സമുദായത്തെ മുന്നോക്ക സമുദായത്തിൽ പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച ആവശ്യം എന്നിവ പരിഗണിക്കും.

ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, മെമ്പർ ഡോ.എ.വി.ജോർജ്ജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.