എലിക്കുളം ഗ്രാമപഞ്ചായത്തിലെ കുരുവിക്കൂട് നാട്ടുചന്തയില്‍ രാവിലെ 8.30ന് മാണി സി. കാപ്പന്‍ എം.എല്‍.എ എത്തിയപ്പോള്‍ സന്ദര്‍ശനം മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷെ, ലേലം വിളിയില്‍ അദ്ദേഹം പങ്കുചേര്‍ന്നതോടെ ചന്ത ഉണര്‍ന്നു. ലേലം മുറുകിയതോടെ ആളും കൂടി.  ഒടുവില്‍ 40 കിലോ വരുന്ന ആടിനെ 16000 രൂപയ്ക്ക് എം.എല്‍.എ സ്വന്തമാക്കി. ഒരു നേന്ത്രക്കുലയും ചേനയുംകൂടി വാങ്ങി വീണ്ടും വരാമെന്നു പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും തളിര്‍ പച്ചക്കറി ഉത്പാദക സംഘവും സംയുക്തമായി എല്ലാ വ്യാഴാഴ്ചയും ഇവിടെ നാട്ടുചന്ത നടത്തുന്നുണ്ട്. കാര്‍ഷിക വിഭവങ്ങളും വളര്‍ത്തു മൃഗങ്ങളും തനി നാടന്‍ ഉത്പന്നങ്ങളുമാണ് വില്‍പ്പന നടത്തുന്നത്.
എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മാത്യൂസ് പെരുമനങ്ങാട്, ബ്ലോക്ക് പഞ്ചായത്തംഗം റോസ്മി ജോബി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അലക്‌സ് എം. റോയ്, തളിര്‍ പച്ചക്കറി ഉത്പാദക സംഘം ഭാരവാഹികളായ ബേബി വെച്ചൂര്‍, സാവിച്ചന്‍ പാംപ്ലാനിയില്‍, ചന്ദ്രശേഖരന്‍ നായര്‍ കണ്ണമുണ്ടയില്‍, ജിബിന്‍ വെട്ടം, അനില്‍കുമാര്‍ മഞ്ചക്കുഴിയില്‍, രാജു അമ്പലത്തറ ഇന്നലെ നാട്ടുചന്തയില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.