കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുട്ടികളുടെ പന്ത്രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ഉപന്യാസം, ഫോട്ടോഗ്രാഫി, പെയിന്റിംഗ് എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. പ്രോജക്ട് അവതരണ മത്സരം ജില്ലാതലത്തിൽ സംഘടിപ്പിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവരെ സംസ്ഥാന തല ജൈവവൈവിധ്യ കോൺഗ്രസിൽ പങ്കെടുപ്പിക്കും.

പ്രോജക്ട് മത്സരങ്ങളുടെ അപേക്ഷ സ്വീകരിക്കുന്ന തിയതി ഡിസംബർ 30 ആയും, ഫോട്ടോഗ്രാഫി, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങളുടെ അപേക്ഷ സ്വീകരിക്കുന്ന തിയതി ജനുവരി പത്ത് ആയും ദീർഘിപ്പിച്ചു. ജൂനിയർ (10 – 14 വയസ്സ്), സീനിയർ (15 – 18 വയസ്സ്) വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും കാർഷിക ജൈവവൈവിധ്യവും എന്നതാണ് മത്സരത്തിന്റെ വിഷയം. ഇതിൽ ഉപവിഷയങ്ങളും നൽകിയിട്ടുണ്ട്. www.keralabiodiversity.org എന്ന  വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാഫോറം പൂരിപ്പിച്ച് എൻട്രികൾ സഹിതം  cbcphotoksbb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അതത് തിയതിക്കുള്ളിൽ ലഭ്യമാക്കണം. മാർഗ്ഗ നിർദേശങ്ങൾക്കും അപേക്ഷാഫോമിനും www.keralabiodiversity.org സന്ദർശിക്കുക. ടോൾ ഫ്രീ നമ്പർ: 1800 425 5383.