അടിമാലി ഒന്നാംക്ലാസ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് നവീകരിച്ച പോലീസ് കാന്റീൻ അനക്‌സിന്റെ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത് . ലഘുഭക്ഷണശാലയായി തുടക്കം കുറിച്ച കാന്റീൻ ആളുകളുടെ ആവശ്യപ്രകാരം വിപുലീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി കാൻറീനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മിതമായ വിലയില്‍ നല്ല ഭക്ഷണം ലഭ്യമാക്കുന്നതില്‍ ജില്ലയിലെ പോലീസ് കാന്റീനുകള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.
മൂന്നാര്‍ ഡിവൈഎസ്പി രമേശ് കുമാര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ കെപിഒഎ ജില്ലാ പ്രസിഡന്റ് എ കെ റഷീദ്,ജില്ലാ സെക്രട്ടറി കെ ജി പ്രകാശ്, കെപിഎ ജില്ലാ സെക്രട്ടറി ഇ ജി മനോജ് കുമാര്‍, കെ ഡി മണിയന്‍, സി ആര്‍ സന്തോഷ്, അബ്ദുള്‍ കനി, റ്റി സി ഷിജു തുടങ്ങിയവര്‍ സംസാരിച്ചു. 5 വര്‍ഷം മുമ്പായിരുന്നു അടിമാലി പോലീസ് കാന്റീൻ തുടക്കം കുറിച്ചത്. ഇതിനോടകം 31 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ കാന്റീനിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി കഴിഞ്ഞു.