ബീച്ച് ഗെയിംസിന്റെ വരവറിയിച്ച് സമൂഹ ചിത്രരചന

കടല്‍ത്തീരത്ത് ഒരുക്കിയ പ്രത്യേക കാന്‍വാസില്‍ പ്രശസ്ത ചിത്രകാരന്‍ പുണിഞ്ചിത്തായ  നിറക്കൂട്ടൊരുക്കി ബീച്ച് ഗെയിംസിന്റെ ഭാഗമായുള്ള സമൂഹചിത്രരചനയ്ക്ക് തുടക്കം കുറിച്ചു. ബീച്ച് ഗെയിംസിന്റെ ആഘോഷവും ആരവും വരകളില്‍ നിറഞ്ഞു. കലാകാരന്‍മാര്‍ സമൂഹത്തിന്റെ സൗഭാഗ്യമാണെന്നും കുട്ടികളില്‍    കലാവാസന കണ്ടെത്തിയാല്‍ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രകാരന്‍മാരായ ആശ്രാമം സന്തോഷ്, ഷെന്‍ലെ, മോഹന്‍ലാല്‍, ഷിയാസ് ഖാന്‍, രമണിക്കുട്ടി, വസന്തകുമാരി, കലാവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സമൂഹചിത്രരചനയുടെ ഭാഗമായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ഡി റ്റി പി സി സെക്രട്ടറി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.