ബീച്ച് ഗെയിംസിന്റെ കേളികൊട്ടായി സംഘടിപ്പിച്ച പ്രദര്‍ശന വടംവലി മത്സരത്തില്‍ ആവേശപ്പോരാട്ടം കാഴ്ച വച്ച് എം എല്‍ എ യുടെ ടീമും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീമും ഏറ്റുമുട്ടി. എം നൗഷാദ് എം എല്‍ എ യുടെ കൈക്കരുത്ത് ബീച്ചിലെത്തിയവരില്‍ പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിടി മുറുക്കുകയായിരുന്നു. ആദ്യ ഉദ്യമത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയ എം എല്‍ എ യുടെ ടീമിനെ സ്‌പോര്‍ട്‌സ് ഓഫീസര്‍ ബിജിലാലിന്റെ സംഘം വലിച്ചിട്ടു.
രണ്ടാം ശ്രമത്തിലും കരുത്ത് തെളിയിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീം വിജയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബീച്ച് ഗെയിംസിലും ആവേശം തുടരട്ടെ എന്ന് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ആശംസിച്ചു എം നൗഷാദ് എം എല്‍ എ ,തീരദേശ വികസന കോര്‍പറേഷന്‍ എം ഡി പി.ഐ.ഷെയ്ക് പരീതാണ് ടീമുകളെ പരിചയപ്പെടാനെത്തിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് അനുഗമിച്ചു. മത്സര വിജയികളെ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭിനന്ദിച്ചു.