ദുരന്ത നിവാരണ ലഘൂകരണ പ്രവർത്തനങ്ങളിൽ സർക്കാരിതര സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ദുരന്ത നിവാരണ വിഭാഗം സിവിൽ സ്റ്റേഷൻ താലൂക്ക് കോൺഫറൻസ് ഹാളിൽ 21നു ഉച്ചയ്ക്കു ഒരു മണിക്ക്‌ യോഗം ചേരും. ജില്ലയിലെ സന്നദ്ധ സേവന സംഘടനകൾ, സ്ഥാപനങ്ങൾ,മാധ്യമ പ്രവർത്തകർ, അയൽക്കൂട്ടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ട്രേഡ് യൂണിയനുകൾ, കർഷക സംഘടനകൾ,യുവജന കൂട്ടായ്മകൾ,വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്ക്  യോഗത്തിൽ പങ്കെടുക്കാം.