കൊച്ചി: മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള വിവിധ സ്ഥലങ്ങളിൽ ഡ്രിപ് ഇറിഗേഷൻ പരിശീലനവും തുടർന്ന് ജൈവകൃഷിയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ നടന്ന പരിശീലനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ ഉൾപ്പെട്ട പത്ത് വനിതകൾക്ക് അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി പത്ത് സെന്റ് സ്ഥലത്ത് ഉത്പാദന ക്ഷമതയുള്ള വെണ്ട കൃഷിയാണ് ചെയ്യുന്നത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, കോട്ടുവള്ളി പഞ്ചായത്ത് അംഗം മജിമോൾ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.