കൊച്ചി: കാന്താരി മുളകും ഇഞ്ചിയും കറിവേപ്പിലയും ബിസ്ക്കറ്റിന്റെ രുചിക്കൂട്ടിൽ ഇടം നേടിയ വ്യത്യസ്ത സ്വാദ് പങ്കു വയ്ക്കുകയാണ് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന കേരള ആഗ്രോ ഫുഡ് പ്രോ 2019. കാർഷിക മേഖലയിലെ തനത് വിളകളുടേയും പഴങ്ങളുടേയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള കർഷകരുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ മേളയിൽ സുലഭമാണ്. മൈദയും കൃത്രിമ നിറങ്ങളും രാസവസ്തുക്കളും നിറഞ്ഞ വിഷലിപ്തമായ ഭക്ഷണ രീതിക്ക് പരിഹാരവുമായാണ് വയനാട് തൃക്കൈപ്പറ്റ ബാസ അഗ്രോ ഫുഡ് പ്രൊഡക്ട്സ് എത്തിയിട്ടുള്ളത്. മൈദ ചേർക്കാത്ത ബിസ്ക്കറ്റാണ് ഇവരുടെ പ്രധാനയിനം.
ചെറു ധാന്യപ്പൊടികൾ ഉപയോഗിച്ചും കാന്താരി മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ഉപയോഗിച്ചള്ള ബിസ്കറ്റ് പുതിയ രുചി പകരുന്നതാണ്. വയനാട്ടിലെ ഏഴ് കർഷകർ ചേർന്നൊരുക്കിയ സംരംഭമാണ് ‘ബാസ’. ഓർഗാനിക് ബേക്കറി പലഹാരങ്ങളുടെ നിർമ്മാണത്തിനാണ് ഇവർ മുൻതൂക്കം നൽകുന്നത്. ഗോതമ്പ്, മുത്താറി വിവിധ ധാന്യങ്ങൾ എന്നിവ കൊണ്ട് നിർമ്മിക്കുന്ന റൊട്ടി, റസ്ക്, ബ്രഡുകൾ, വിവിധയിനം കുക്കീസുകൾ, കേക്കുകൾ, നുറുക്കുകൾ, ചക്കപപ്പടം തുടങ്ങി ബാസ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.
തൃശൂരിൽ നിന്നുള്ള ഗോൾഡൻ ജാക്ക് സംഘത്തിന്റെ വിവിധ ചക്ക ഉല്പന്നങ്ങളും മേളയിലുണ്ട്. വയനാട് ആനപ്പാറയിൽ നിന്നുള്ള ഡൈനാസ്റ്റി ഫുഡ് പ്രൊഡക്ട്സിന്റെ കുരുമുളക് അച്ചാർ വ്യത്യസ്തത പകരുന്ന വിഭവമാണ്. കോക്കം ഫ്രൂട്ട്, പാഷൻ ഫ്രൂട്ട് എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങളും മേളയിൽ ലഭ്യമാണ്.
സംരംഭകർക്ക് വിപണിയിൽ ഉറച്ച ചുവട് വെക്കുന്നതിനും നവ വിപണിയടക്കമുള്ള മൊത്തവ്യാപാര വിപണിയിൽ
കരുത്തോടെ മുന്നേറാൻ ഉള്ള ലക്ഷ്യത്തോടെയുമാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പദ്ധതി സംഘടിപ്പിക്കുന്നത്.
കാർഷീകാധിഷ്ടിത സംരംഭകരെ ശാക്തീകരിച്ച് സുസ്ഥിരമായ വിപണി ഉറപ്പ് വരുത്താൻ ,ഗുണമേന്മ ,
ആകർഷകമായ പാക്കിങ്ങ് എന്നിവ പ്രധാനമാണ് .ഇവ കൂടി കണക്കിലെടുത്താണ് മേളയിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചിട്ടുള്ളത്. നിരവധി കമ്പനികളുടെ പാക്കിംഗ് മെഷീനുകളും മേളയിൽ പ്രദർശനത്തിനുണ്ട്.
ചക്ക, മാങ്ങ, അരി, വാഴപ്പഴം, ജാതിക്ക, പൈനാപ്പിൾ, കപ്പ, സുഗന്ധ വ്യജ്ഞനങ്ങൾ എന്നീ കാർഷീക വിളകളിൽ അധിഷ്ടിതമായ കേരളത്തിലെ 200 ഓളം ചെറുകിട സൂക്ഷ്മ സംരംഭകരാണ് മേളയിൽ പങ്കെടുക്കുന്നത്.
മേളയുടെ ഭാഗമായി നടക്കുന്ന സെമിനാറിൽ , ഭക്ഷ്യ സംസ്കരണ മേഖലയിലെ കേന്ദ്ര പദ്ധതികൾ എന്ന വിഷയത്തിൽ, തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സ്മിത, കാർഷിക ഭക്ഷ്യ സംസ്കരണ മേഖലയിലെ സാധ്യതകളും ഇൻകുബേഷൻ സെൻറുകളും എന്ന വിഷയത്തിൽ ഡോ.കെ.പി.സുധീർ ,കാർഷീക സർവ്വകലാശാല, ഗുണമേന്മ, ഭക്ഷ്യ സംസ്കരണ നിയമങ്ങളും എന്ന വിഷയത്തിൽ ഡോ. അനന്താകരി ഷാ, ഡോക്ടർ ഗൗതം യോശ്വേശർ, കിഴങ്ങ് വിളകളിലെ മൂല്യവർദ്ധനവ് ഡോക്ടർ ഷാനവാസ് സി.ടി.സി.ആർ.ഐ ,പാക്കേജിംഗ് സാങ്കേതീക വിദ്യകൾ
പ്രേം രാജ് മാനേജർ ജില്ലാ വ്യവസായ കേന്ദ്രം എന്നിവർ ക്ലാസ്സെടുക്കം.
കാർഷികാധിഷ്ടിത വ്യവസായ മേഖലയിൽ
മത്സരാധിഷ്ടിത ബുദ്ധിയോടെ ഇടപെടാൻ സംരംഭകരെ ശാക്തീകരിക്കുക, സുസ്ഥിരവും നൂതനവും ആയ വിപണി ഉറപ്പ് വരുത്തുക, ദേശീയ അന്തർദേശീയ വിപണിയിൽ ഇടപെടാൻ സംരംഭകരെ പ്രാപ്തമാക്കുക, കാർഷിക ഭക്ഷ്യ സംസ്കരണ മേഖലകളിലെ നവീന പ്രവണതകൾ സംരംഭകരിലേക്ക് എത്തിക്കുക, നൂതന സാങ്കേതിക വിദ്യകൾ സംരംഭകരിലേക്ക് പകരുക,എന്നീ ലക്ഷ്യങ്ങളിലൂടെയുള്ള നല്ല പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ഉണ്ടാകുന്നത്. രാവിലെ 10 മണി മുതൽ 8 മണി വരെയാണ് പ്രദർശനം. നടക്കുന്ന പ്രദർശനം തികച്ചും സൗജന്യമാണ്.
തൃക്കാക്കര എം.എൽ.എ
പി.ടി തോമസ് മേള ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ സൗമിനി ജെയിൻ മേള .എം.എസ്.എം.ഇ.ഡപ്യൂട്ടി ഡയറക്ടർ പളനി വേൽ, ചെറുകിട വ്യസായ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എൻ.വി.മുനമ്മദ് അഷ്റഫ്, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്. സുരേഷ് കുമാർ, എൻ.എസ് .ഐ .സി .ഇവൻറ് ഹെഡ് ഡോക്ടർ കെ.കെ. സുരേഷ്, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടർ ബിജു .പി . അബ്രഹാം എന്നിവർ പങ്കെടുത്തു.ഡിസംബർ 20 മുതൽ 23 വരെ കല്ലൂർ ഇന്റർ സ്റ്റേഡിയത്തിൽ തുടരും.