കാക്കനാട്: ജില്ലാ സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എറണാകുളം, സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശന
വില്‍പ്പനമേള സംഘടിപ്പിച്ചു.

ശരണ്യ, കെസ്‌റു, കൈവല്ല്യ തുടങ്ങി വിവിധ സര്‍ക്കാര്‍ ധനസഹായ പദ്ധതിയില്‍ ആരംഭിച്ച സ്വയം തൊഴില്‍ സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദർശിപ്പിക്കാനും വില്‍ക്കാനുമുള്ള അവസരമാണ് ഉണര്‍വ്വ് 2019ല്‍ ഒരുക്കിയിരിക്കുന്നത്. സിവില്‍സ്റ്റേഷന്‍ മന്ദിരത്തിലെ താഴത്തെ നിലയില്‍ ഒരുക്കിയിരിക്കുന്ന പ്രദർശന വിപണന മേളയിൽ കേക്കുകള്‍, വിവിധതരം നാടൻ പലഹാരങ്ങള്‍, അച്ചാറുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആഭരണങ്ങൾ, വിവിധതരം ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, മണ്‍ചട്ടികള്‍ അടക്കം വൈവിധ്യമാർന്ന ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരുന്നു.

എംപ്ലോയ്‌മെന്റ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എന്‍. പ്രഭാകരന്‍ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സബ് റീജിയണൽ എംപ്ലോയ്മെൻറ് ഓഫീസർ സാബു സി.ജി, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ എം. കെ അയ്യപ്പൻ, എംപ്ലോയ്മെൻറ് ഓഫീസർമാരായ വി. എസ് ബീന, ബെന്നി മാത്യു, ജി. സജയൻ എന്നിവർ ആശംസകളർപ്പിച്ചു.