കാക്കനാട്: ആഘോഷങ്ങൾ മനുഷ്യ സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അഭിപ്രായപ്പെട്ടു. കളക്ട്രേറ്റ് സ്റ്റാഫ് കൗൺസിലിന്റെ ക്രിസ്തുമസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാഫ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.ചന്ദ്രശേഖരൻ നായർ, ഡപ്യൂട്ടി കളക്ടർമാരായ പി.ബി സുനിലാൽ, എം.വി സുരേഷ് കുമാർ, കെ.ടി.സന്ധ്യ ദേവി, ഹുസൂർ ശിരസ്തദാർ കെ.എം.എൽദോ, സെക്രട്ടറി ശരത് തുടങ്ങിയവർ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളും നടന്നു.
